Email: mail@radiomattoli.com | Phone: +91 9446034422

38-ാം മത് വയനാട്* *ജില്ലാ* *സ്കൾകലോൽസവം

By adminn |December 08,2017


image

വൈദേശ്യ ആധ്യപത്യത്തിനെതിരെ പടപൊരുതിയ തലക്കൽ ചന്തുവിന്റെ ചരിത്രമുറങ്ങുന്ന പനമരത്ത് കൗമാരകലകൾ കേളികൊട്ടുണരുമ്പോൾ കബിനിയുടെ ഓളങ്ങൾ പോലു നൃത്തചുവടു വെക്കുന്നും വയനാടിന്റെവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പനമരം ഗവ.എച്ച്.എസ്.എസ്. ഉത്സവലഹരിയില്‍. കലോത്സ'വത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.പ്രായമായവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആസ്വാദകരുടെ വലിയൊരു നിരതന്നെ കുരുന്നുകള്‍ക്ക് ആവേശമായി എത്തിയിരുന്നു. മത്സരയിനങ്ങള്‍ എട്ട് വേദിയിലായിട്ടാണ് നടക്കുന്നത്. കലോത്സവത്തില്‍ 302 മത്സര ഇനങ്ങളാണുള്ളത്. പ്രധാന വേദികളായ കബനി, സുഹാനി, തലയ്ക്കല്‍ ചന്തു എന്നിവയിലാണ് നൃത്തനൃത്യങ്ങള്‍ നടക്കുന്നത്. മത്സരങ്ങളില്‍ വയനാട്ടിലെ 88 സ്‌കൂളുകള്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ ഇടങ്ങളില്‍ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചിരുന്നു.ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് കലോത്സവം. വര്‍ണ്ണശബളമായ ഘോഷയാത്ര ഒഴിവാക്കിയാണ് കലോത്സവത്തിന് തുടക്കമായത്. പരിപാടികള്‍ക്ക് കുട്ടികളെ നിര്‍ത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചുകൊണ്ടാണ് വിളംബര ജാഥ ഒഴിവാക്കിയത്. ഗ്രീന്‍ പ്രോട്ടോകോള്‍ | പാലിച്ചാണ് ജില്ലാ കലോത്സവം നടത്തുന്നത്. ഘോഷയാത്ര കമ്മിറ്റിക്കു പകരമായി സാംസ്‌കാരിക വിനിമയ കമ്മിറ്റി നിലവില്‍ വന്നു. സാസ്‌കാരിക വിനിമയത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ ശില്‍പ്പങ്ങള്‍, പഞ്ചാരിമേളം, അറിവരങ്ങ് തുടങ്ങിയവ ഒരുക്കിയിരുന്നു. നീണ്ട തിരശ്ശീലയിലെ സമൂഹ ചിത്രരചന കലോത്സവത്തിന്റെ ഉദ്ഘാടന വേദിക്ക് സമീപം അരങ്ങേറി. ചിത്രകലാധ്യാപകരും കുട്ടികളും ചിത്രകാരന്‍മാരും വലിയ ക്വാന്‍വാസില്‍ ചിത്രങ്ങള്‍ കോറിയിട്ടു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ചിത്രം വരച്ച് സമൂഹ ചിത്രരചന ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോളിന്‍രെ ഭാഗമായി പ്ലാസ്റ്റിക് ഗ്ലാസ് , കുപ്പി എന്നിവ പരമാവധി ഒഴിവാക്കി. 1000 ഗ്ലാസുകള്‍ ജില്ലാ ശുചിത്വമിഷന്‍ സംഘാടകര് നൽകിഏവരെയും സ്വീകരിക്കുന്ന കമാനം ഒലയിലും തടിയിലും തീര്‍ത്തതാണ്. കുരുത്തോല കൊണ്ടുള്ള തോരണങ്ങളും പ്രകൃതിക്ക് അനുയോജ്യമായി. സംഘാടക മികവുകൊണ്ടും പൊതുജനങ്ങളുടെ പങ്കാളിത്യം കൊണ്ടും 38 -മത് വയനാട് ജില്ലാ കലോത്സവം ശ്രേധേയമാകുന്നു കുട്ടികളുടെ കലാപരിപ്പാടികൾ വിവിധ വേദികളിൽ അരങ്ങേറുമ്പോൾ അത് റേഡിയോ ശ്രോ താക്കൾക്ക് എത്തിക്കുവാൻ റേഡിയോ മാറ്റൊലി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2017 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt. Ltd.