Email: mail@radiomattoli.com | Phone: +91 9446034422

വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവാഹകരാകണം

By adminn |December 08,2017


image

വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവാഹകരാകണം - ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സി. ഷറഫുദ്ദീൻ. ലഹരി വിരുദ്ധ സംസ്‌കാരം വിദ്യാർത്ഥികൾ തന്നെ രൂപപ്പെടുത്തിയെടുക്കണമെന്ന് ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സി.ഷറഫുദ്ദീൻ പറഞ്ഞു. സമൂഹത്തിലേക്ക് ഈ സന്ദേശം പകർന്ന് നൽകുന്നതിന് വിദ്യാർത്ഥികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിമുക്ത വയനാടിനായി റേഡിയോ മാറ്റൊലി ആരംഭിച്ചിരിക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കല്ലുവയൽ ജയശ്രീ ആർട്‌സ് ആന്റ് സയൻസ് കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാൻസറിനുളള ഒരു വലിയ കാരണം പുകയില ഉത്പന്നങ്ങളാണെന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.സുധീഷ് മനോഹരൻ പറഞ്ഞു. പുകയില ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുളള ആർജ്ജവം സമൂഹം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ എക്‌സൈസ് വകുപ്പിന്റേയും കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സഹകരണത്തോടെയാണ് വിമുക്തി പദ്ധതി നടപ്പാക്കുന്നത്. കോളജ് പ്രിൻസിപ്പൽ ഡോ.ജി.ഹരിപ്രിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.ജി.കുഞ്ഞൻ, റേഡിയോ മാറ്റൊലി അസിസ്റ്റന്റ് ഡയറക്ടർ മനോജ് കാക്കോനാൽ, എംവിആർ കാൻസർ സെന്റർ മാർക്കറ്റിംഗ് മാനേജർ ശ്രീയൂഷ് ശ്രീനിവാസ് എന്നിവർ സംസാരിച്ചു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd