Email: mail@radiomattoli.com | Phone: +91 9446034422

വായനാവാരം 2018

By Radio Mattoli |June 15,2018


image

പി. എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി റേഡിയോ മാറ്റൊലി ജൂണ്‍ 14 മുതല്‍ 20 വരെ വായാനാവാരാചരണം സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഒരാഴ്ച പ്രത്യേക വായനാവാരാചരണ ക്വിസ്, പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍, എഴുത്തുകാരനും അധ്യാപകനുമായ ഷാജി പുല്പള്ളിയുമായുള്ള പ്രത്യേക അഭിമുഖം എന്നിവ പ്രക്ഷേപണം ചെയ്തു. ഉണ്ണികൃഷ്ണന്‍ ചീരാല്‍, ആന്‍സണ്‍ കൊമ്മയാട്, അഞ്ജുഷ കൊമ്മയാട്, വിശാഖ് വാളാട്, അനീഷ് മലപ്പുറം, റെജി ജോസഫ് മൊതക്കര, ഉനൈസ് തരുവണ എന്നിവര്‍ ക്വിസ് മത്സരത്തില്‍ വിജയികളായി. ടോട്ടോച്ചാന്‍ എന്ന കൃതി മായ എന്‍ എസ്, വിനീത് തോമസിന്‍റെ രാമച്ചി എന്ന പുസ്തകത്തെ കല്പറ്റ ഗവ.കോളേജ് പ്രൊഫസര്‍. ഡോ. കെ രമേശന്‍, തകഴിയുടെ പട്ടാളക്കാരന്‍ എന്ന ചെറുകഥ ശ്രീകാന്ത് കെ, പിതൃക്കളുടെ അസ്ഥി എന്ന നോവല്‍ അഡ്വ.പ്രസന്ന എന്‍.ബി, സ്കൂളിലേക്കു പോകുന്ന കുട്ടി, നൂറു സിംഹാസനങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ശശിമാസ്റ്റര്‍ വെള്ളമുണ്ട, കാടുമുതല്‍ കടലുവരെ എന്ന കൃതി ബാബുരാജ് മുല്ലത്തൊടി തൃക്കൈപ്പറ്റ എന്നിവര്‍ പരിചയപ്പെടുത്തി. പി. എന്‍ പണിക്കരുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയും പ്രക്ഷേപണം ചെയ്തു. 20 ദിവസത്തെ ഇന്‍റേണ്‍ഷിപ്പിനായി വന്ന മായ എന്‍.എസ്, ശാലിനി ആര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണിവര്‍.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd