Email: mail@radiomattoli.com | Phone: +91 9446034422

ലോകസാക്ഷരതാ ദിനം

By adminn |September 23,2017


image

ലോകസാക്ഷരതാ ദിനത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകലയുമായുളള പ്രത്യേക അഭിമുഖമാണ് പ്രക്ഷേപണം ചെയ്തത്. ഡിജിറ്റൽ ലോകത്തെ സാക്ഷരതയാണ് ഈ വർഷത്തെ സാക്ഷരതാദിന സന്ദേശം. ഇന്ത്യ പോലുളള ഒരു രാജ്യത്ത് ഈ സന്ദേശം പ്രായോഗികമല്ലെങ്കിലും ഉയർന്ന സാക്ഷരതാ നിലവാരം ഉളള കേരളത്തിൽ ഡിജിറ്റൽ സാക്ഷരതയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഡോ.പി.എസ്.ശ്രീകല പറയുന്നു. ഒപ്പം മനുഷ്യൻ ഇന്ന് ആർജ്ജിക്കേണ്ടത് സാമൂഹിക സാക്ഷരതയാണെന്നും അവർ പറയുന്നു. അക്ഷരങ്ങൾക്കും അക്കങ്ങൾക്കും അപ്പുറം അറിവിന്റെ ലോകം വിശാലമാകുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ അറിവിന്റെ വാതായനങ്ങൾ എല്ലാ മേഖലയിലേക്കും തുറന്നിടാൻ നാം പരിശ്രമിക്കണം. ഈ ആശയവും ഡോ.പി.എസ്.ശ്രീകല പങ്കുവെയ്ക്കുന്നു. ഇതോടൊപ്പം സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സി.കെ.പ്രദീപ് കുമാറിന്റെ സാക്ഷരതാ ദിന സന്ദേശവും പ്രക്ഷേപണം ചെയ്തു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2017 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt. Ltd.