Email: mail@radiomattoli.com | Phone: +91 9446034422

മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്കാര സമര്‍പ്പണവും മാധ്യമ ശില്‍പശാലയും

By adminn |January 11,2018


image

ജില്ലയിലെ മികച്ച മനുഷ്യാവകാശ മാധ്യമപ്രവര്‍ത്തനത്തിനുളള രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്കാര സമര്‍പ്പണവും മാധ്യമ ശില്‍പശാലയും ദേശീയ യുവജനദിനമായ ജനുവരി 12 വെളളിയാഴ്ച നടക്കും. കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി ക്യാംപസുമായി സഹകരിച്ച് നടക്കുന്ന മാധ്യമ ശില്‍പശാലയില്‍ തോണിച്ചാല്‍ ബി.എഡ് സെന്‍റര്‍, പുല്‍പ്പളളി പഴശ്ശിരാജാ കോളജ്, ലക്കിടി ഓറിയന്‍റല്‍ കോളജ്, തോണിച്ചാല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി, കല്‍പ്പറ്റ ഗവ.കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന മാധ്യമസംവാദത്തില്‍ വയനാട്ടിലെ മാധ്യമരംഗത്തെ നിറസാന്നിധ്യങ്ങളായ എം. കമല്‍, രമേശ് എഴുത്തച്ഛന്‍ മാനന്തവാടി മേരി മാതാ കോളേജ് മലയാള വിഭാഗം തലവന്‍ ഡോ. ജോസഫ് കെ. ജോബ് എന്നിവര്‍ നേതൃത്വം നല്‍കും. കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് മാധ്യമ ശില്‍പശാല. അാറ്റൊലി അസി. ഡയറക്ടര്‍ ഫാ. മനോജ് കാക്കോനാല്‍ സ്വാഗതവും മാറ്റൊലിക്കൂട്ടം കോര്‍ഡിനേററര്‍ ഷാജു പി. ജെയിംസ് നന്ദിയും അര്‍പ്പിക്കും. തുടര്‍ന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്പററ നാരായണന്‍ മാധ്യമപുരസ്കാര സമര്‍പ്പണം നടത്തും. മംഗളം ചാനല്‍ റിപ്പോര്‍ട്ടര്‍ ജയരാജ് ബത്തേരിയുടെ കനിവ് തേടുന്നവര്‍ എന്ന വാര്‍ത്താ പരമ്പരയാണ് രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്കാരം നേടിയിരിക്കുന്നത്. കൂടുതല്‍ ഹരിതവും ആര്‍ദ്രവും സുരക്ഷിതവുമായ നവവയനാട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന വയനാടിന്‍റെ സ്വന്തം സാമൂഹിക റേഡിയോ മാറ്റൊലി മനുഷ്യാവകാശാധിഷ്ഠിതവും വികസനോത്മുഖവുമായ മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ പുരസ്കാരം. ജില്ലയിലെ മനുഷ്യാവകാശപ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകരെ അംഗീകരിക്കാനും അനുമോദിക്കാനുമാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാറ്റൊലി സ്ഥാപക ഡയറക്ടര്‍ ഡോ. ഫാ. തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിക്കും. മാറ്റൊലിക്കൂട്ടം പ്രസിഡന്‍റ് ഷാജന്‍ ജോസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് സുരേഷ് തലപ്പുഴ, കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രതിനിധി പ്രദീപ് പി., മാനന്തവാടി മേരി മാതാ കോളജ് അധ്യാപകന്‍ ഡോ. പി.പി. ഷാജു, കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി ക്യാംപസ് ഡയറക്ടര്‍ ഡോ. പി.കെ. പ്രസാദന്‍ എന്നിവര്‍ ആശംസകള്‍ നേരും. റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ.ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ സ്വാഗതവും തോണിച്ചാല്‍ ബി.എഡ്. സെന്‍റര്‍ കോഴ്സ് ഡയറക്ടര്‍ സജിത് എ. നന്ദിയും അര്‍പ്പിക്കും.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2017 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt. Ltd.