Email: mail@radiomattoli.com | Phone: +91 9446034422

മാറ്റൊലി ഫ്രീഡം ക്വിസ്

By Radio Mattoli |August 02,2018


image

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി ശ്രോതാക്കള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്‍റെ ആദ്യഘട്ടത്തില്‍ റേഡിയോ മാറ്റൊലിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്യണം. നല്‍കിയിരിക്കുന്ന മൂന്ന് ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ സഹിതം ഫെയ്സ് ബുക്ക് മെസഞ്ചറിലാണ് ശരിയുത്തരം നല്‍കേണ്ടത്. മുഴുവന്‍ ശരിയുത്തരങ്ങളും നല്‍കുന്നവരില്‍ നിന്ന് നറുക്കപ്പെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേര്‍ക്കാണ് തുടര്‍ന്നുളള മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11,12 തീയതികളില്‍ റേഡിയോ മാറ്റൊലി ഫോണിലൂടെ ചോദിക്കുന്ന പത്ത് ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ശരിയുത്തരം നല്‍കുന്ന മത്സരാര്‍ത്ഥിക്ക് 1001 രൂപയും 10 മത്സാരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും. സ്വാതന്ത്ര്യദിനത്തില്‍ പ്രക്ഷേപണം ചെയ്യുന്ന ക്വിസ് മത്സര പരിപാടിയ്ക്കൊപ്പം വിജയിയെ പ്രഖ്യാപിക്കും. 1. ചോദ്യം. - നിങ്ങള്‍ എനിക്ക് രക്തം തരൂ,ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യംതരാം'-ഇങ്ങനെ പറഞ്ഞതാര്? 2. ചോദ്യം. - ബംഗാള്‍ വിഭജനം നടപ്പാക്കിയ വൈസ്രോയ് ? 3. ചോദ്യം- ബ്രിട്ടീഷ്ക്കാര്‍ക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd