Email: mail@radiomattoli.com | Phone: +91 9446034422

മാറ്റൊലിക്കൂട്ടം പടിഞ്ഞാറത്തറ പഞ്ചായത്തിൽ

By adminn |November 27,2017


image

സാമൂഹിക റേഡിയോ മാറ്റൊലിയുടെ ശ്രോതാക്കളുടെ കൂട്ടായ്മയായ മാറ്റൊലിക്കൂട്ടം പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിനാറാം മൈൽ പ്രസര വായനശാലയിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഡയറക്ടർ ഡോ.ഫാ.സെബാസ്റ്റ്യൻ പുത്തേൻ മുഖ്യസന്ദേശം നൽകി. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.മാറ്റൊലിക്കൂട്ടം കേന്ദ്രസമിതിയംഗം സോബിൻ സെബാസ്റ്റ്യൻ രൂപീകരണയോഗത്തിന് നേതൃത്വം നൽകി.
പടിഞ്ഞാറത്തറ മാറ്റൊലിക്കൂട്ടം പ്രസിഡന്റായി കെ.സി.ജോസഫിനേയും സെക്രട്ടറിയായി റോസമ്മ സെബാസ്റ്റ്യനേയും വൈസ് പ്രസിഡന്റായി എം.പി.ചെറിയാനേയും ബേബി പി.ജെ.യെ ട്രഷററായും തെരഞ്ഞെടുത്തു.രാജൻ എം.വി, സുമേഷ് പി.ജി., മമ്മൂട്ടി വി.കെ എന്നിവരെ നേതൃസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. മാറ്റൊലിക്കൂട്ടം ജനറൽ കോർഡിനേറ്റർ ഷാജു പി.ജെയിംസ്, റേഡിയോ മാറ്റൊലി മാനേജിംഗ് കമ്മിറ്റിയംഗം കെ.കെ.ചന്ദ്രശേഖരൻ, പ്രസര വായനശാല പ്രസിഡന്റ് കെ.സി.ജോസഫ്, റോസമ്മ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd