Email: mail@radiomattoli.com | Phone: +91 9446034422

നിറവിന്‍റെ പത്താണ്ട് റേഡിയോ മാറ്റൊലി 10 ാം വയസ്സിലേക്ക്

By Radio Mattoli |May 31,2018


image

2009 ജൂണ്‍ 1 ന് പ്രക്ഷേപണം ആരംഭിച്ച സാമൂഹിക റേഡിയോ മാറ്റൊലി പ്രക്ഷേപണത്തിന്‍റെ 10 ാം വര്‍ഷത്തിലേക്ക് കടക്കുന്നു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മാധ്യമസംരംഭമായ മാറ്റൊലി 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 4 മണിക്കൂര്‍ പ്രക്ഷേപണവുമായാണ് ആരംഭിച്ചത്. വയനാട്ടിലെ ഏക റേഡിയോ എന്ന നിലയില്‍ വയനാടന്‍ ജനതയുടെ ദൈനംദിന ജീവിതത്തിലും വളര്‍ച്ചയിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ മാറ്റൊലിക്ക് സാധിച്ചിട്ടുണ്ട്. കാര്‍ഷിക ആദിവാസി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി വികസനോډുഖ പാതയില്‍ അവരെ നയിക്കുക എന്നതായിരുന്നു മാറ്റൊലിയുടെ പ്രവര്‍ത്തന ലക്ഷ്യം. പ്രക്ഷേപണം പിന്നീട് 6 മണിക്കൂറായും തുടര്‍ന്ന് 9,16,17,20 മണിക്കൂറുകളായും വര്‍ദ്ധിപ്പിച്ചു. സ്ത്രീ ശാക്തീകരണം, ആരോഗ്യം, വയനാടിന്‍റെ വിവിധ സാമൂഹിക സാംസ്കാരിക വിഷയങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, കായികം, വിനോദം തുടങ്ങിയവയും മാറ്റൊലി പരിപാടികള്‍ക്ക് വിഷയമായി. വയനാട്ടിലെ വ്യത്യസ്ത മത രാഷ്ട്രീയ വിഭാഗങ്ങളില്‍പ്പെട്ട ആളുകളെ സാമൂഹ്യനډക്കായി ഒരുമിപ്പിക്കാന്‍ സാധിച്ചു എന്നതാണ് മാറ്റൊലിയുടെ നേട്ടം. വയനാടന്‍ ജനതക്കായി അവരുടെ സാമൂഹിക പുരോഗതിക്കായി - പരാതികളില്ലാതെ വിവാദങ്ങളില്ലാതെ - കഴിഞ്ഞ 9 വര്‍ഷങ്ങള്‍ നിലകൊണ്ട് വയനാടിന്‍റെ സ്വന്തം റേഡിയോ ആയി മാറ്റൊലി മാറിയിരിക്കുന്നു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം രക്ഷാധികാരിയായും വികാരി ജനറാള്‍ ഡോ. അബ്രഹാം നെല്ലിക്കല്‍ ചെയര്‍മാനുമായും സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രഗത്ഭരായ അംഗങ്ങളുമടങ്ങിയ മാനേജിംഗ് കമ്മിറ്റിയാണ് മാറ്റൊലിയെ നയിക്കുന്നത്. ആരംഭം മുതല്‍ 7 വര്‍ഷം സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ഡോ. ഫാ. തോമസ് ജോസഫ് തേരകം അസി. ഡയക്ടര്‍മാരായിരുന്ന ഫാ. ജെയ്സ് ചെട്ട്യാശ്ശേരി, ഫാ. സന്തോഷ് കാവുങ്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്ന ശ്രീ. ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ മാറ്റൊലിയുടെ വളര്‍ച്ചക്ക് നല്‍കിയ സേവനം അമൂല്യമാണ്. തുടര്‍ന്ന് സ്റ്റേഷന്‍ ഡയറക്ടറായി വന്ന ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ മാറ്റൊലിക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഒരു ജനകീയ മുഖം മാറ്റൊലിക്ക് നല്‍കി. നിലവില്‍ സ്റ്റേഷന്‍ ഡയറക്ടറായ ഫാ. ബിജോ കറുകപ്പിളളിയുടെ നേതൃത്വത്തില്‍ 18 ജീവനക്കാരും 100 ഓളം സന്നദ്ധ പ്രവര്‍ത്തകരും 2 ലക്ഷം ശ്രോതാക്കളും മാറ്റൊലി പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു. 60 വ്യത്യസ്ത പ്രോഗ്രാമുകളും 20 മണിക്കൂര്‍ പ്രക്ഷേപണവുമാണ് ഇപ്പോഴുളളത്. ആദിവാസി ഭാഷയില്‍ അവര്‍ തന്നെ തയ്യാറാക്കുന്ന പരിപാടികള്‍ എല്ലാദിവസവും പ്രക്ഷേപണം ചെയ്യുന്ന കേരളത്തിലെ ഏക മീഡിയയാണ് റേഡിയോ മാറ്റൊലി. നാളിതുവരെ സഹായിച്ച സഹകരിച്ച വയനാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥ ഭരണ നേതൃത്വങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി. 10 ാം വര്‍ഷത്തിലെ മാറ്റൊലി പ്രവര്‍ത്തനങ്ങള്‍ക്ക് സാന്നിദ്ധ്യവും സഹായവും പ്രതീക്ഷിക്കുന്നു. നിറവിന്‍റെ പത്താണ്ട് - പത്താം വാര്‍ഷികാഘോഷ ഉദ്ഘാടനം ജൂണ്‍ 2 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ദ്വാരക റേഡിയോ മാറ്റൊലി നിലയത്തില്‍ വെച്ച് ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും. മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോണ്‍. അബ്രഹാം നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ ശ്രീ. സി.വി. ജോയി മുഖ്യാതിഥി ആയിരിക്കും. സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിളളി, ഷാജു പി. ജെയിംസ്, റെനീഷ് ആര്യപ്പിളളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പത്താം വര്‍ഷ പ്രവര്‍ത്തന പദ്ധതികള്‍ 1. 24 മണിക്കൂര്‍ പ്രക്ഷേപണം 2. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കുറിച്ച് പ്രത്യേക പരിപാടി. 3. എന്‍റെ മാറ്റൊലി - റേഡിയോ മാറ്റൊലിയെ കുറിച്ചുളള ശ്രോതാക്കളുടെ അനുഭവം എല്ലാ ദിവസവും 4. മാറ്റൊലി ഗ്രാമം - 10 മാറ്റൊലി ഗ്രാമങ്ങള്‍. 5. സ്കൂളുകളില്‍ മാറ്റൊലി ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ 6. കിടപ്പ് രോഗികള്‍ക്കും നിര്‍ദ്ധനര്‍ക്കും സൗജന്യ റേഡിയോ സെറ്റ് വിതരണം 7. കോളജുകളില്‍ ബോധവത്കരണ പരിപാടികളും ടോക്ക് ഷോ, മ്യൂസിക്കല്‍ ഷോ 8. വിവിധ മത്സര പരിപാടികള്‍ 9. വയനാടന്‍ ഗോത്രവിഭാഗങ്ങളുടെ പഴമയും തനിമയും തേടിയുളള യാത്ര 10. സ്മൃതി 2018 - റേഡിയോ മാറ്റൊലിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളിച്ചുളള സുവനീര്‍


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2020 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd