Email: mail@radiomattoli.com | Phone: +91 9446034422

അധ്യാപകദിനം

By adminn |September 23,2017


image

അധ്യാപകരുടെ മഹത്വവും അധ്യാപകർ പകർന്ന് നൽകുന്ന അക്ഷരങ്ങളുടെ പ്രാധാന്യവും നമ്മെ ഓർമ്മിപ്പിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോയത്. അധ്യാപകദിനമായ സെപ്തംബർ അഞ്ചിനും ലോക സാക്ഷരതാദിനമായ സെപ്തംബർ എട്ടിനും പ്രത്യേക പരിപാടികളാണ് റേഡിയോ മാറ്റൊലി സമ്മാനിച്ചത്. അധ്യാപകദിനത്തോട് അനുബന്ധിച്ച് രാവിലെ പതിനൊന്ന് മുതൽ 12 വരെ പ്രത്യേക തത്സമയ പരിപാടിയാണ് സംഘടിപ്പിച്ചത്. ജില്ലയിലെ തന്നെ മുതിർന്ന അധ്യാപകരിൽ ഒരാളായ കരുണാകരൻ ചെറുകരയും അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തിൽ ഒരാളായ സൂപ്പി പളളിയാലുമാണ് തത്സമയ പരിപാടിയിൽ പങ്കെടുത്തത്. അധ്യാപകൻ, നാടകകലാകാരൻ, സംഗീതജ്ഞൻ എന്നിങ്ങനെ പലതലങ്ങളിൽ വേറിട്ടു നിൽക്കുന്നു കരുണാകരൻ മാഷിന്റെ വ്യക്തിത്വം. 38 വർഷത്തെ അധ്യാപനജീവിതത്തിന് ഉടമയായ കരുണാകരൻ മാഷിനെ തന്നെ അധ്യാപകദിനത്തിൽ ശ്രോതാക്കൾ മുന്നിൽ എത്തിക്കാനായതിൽ മാറ്റൊലി അഭിമാനം കൊളളുന്നു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2017 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt. Ltd.